ദേശീയ ചരക്ക് നീക്ക നയം അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഗോള നിരക്കിനനുസൃതമായി ഇന്ത്യയിലെ ചരക്ക് നീക്ക ചെലവ് കുറയ്ക്കുക, ലോജിസ്റ്റിക്‌സ് പെര്‍ഫോമെന്‍സ് ഇന്‍ഡക്‌സ് റാങ്കിങ്ങില്‍ ഇന്ത്യയെ മുന്നിലെത്തിക്കുക, ഡാറ്റാ അധിഷ്ഠിത സംവിധാനം വഴി കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് ഇക്കോസിസ്റ്റം രൂപപ്പെടുത്തുക എന്നീ പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യങ്ങളോടെയാണ് പുതിയ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ലോജിസ്റ്റിക്‌സ് ചെലവ് ജിഡിപിയുടെ 13 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.