ആസാമിലെ ഗുവാഹത്തിയില്‍ ഡിസംബര്‍ 11 മുതല്‍ 15 വരെ നടന്ന 74ാമത് ദേശീയ ട്രാക്ക് സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കി ചേറ്റുകുഴി സ്വദേശിനികളായ സഹോദരിമാര്‍ക്ക് മെഡല്‍ നേട്ടം. അനക്‌സിയ മരിയ തോമസ്, അഗ്‌സ ആന്‍ തോമസ് എന്നിവരാണ് യഥാക്രമം സ്വര്‍ണവും വെള്ളിയും സ്വന്തമാക്കിയത്.
ചേറ്റുകുഴി നവജീവന്‍ സൈക്കിളിങ് ക്ലബ്ബ് അംഗങ്ങളാണ് ഇരുവരും. ചേറ്റുകുഴി പാറയ്ക്കല്‍ ജീനോ ഉമ്മന്‍, ബിന്ദു ദമ്പതികളുടെ മക്കളാണ്.