നവകേരളം കര്‍മ്മ പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

0
112

ജിയോളജി/ജിയോഗ്രഫി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ ഭാഗമായി നടക്കുന്ന മാപ്പത്തോണ്‍ പരിപാടിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ചേരുന്നതിന് അവസരം. രണ്ടു മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്‍ര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രു. 06, രാവിലെ 10.30 ന് നവകേരളം കര്‍മ്മ പദ്ധതി (ഹരിത കേരളം മിഷന്‍), പ്ലാനിംഗ് ഓഫീസ് ബില്‍ഡിംഗ്, കുയിലിമല, ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.