കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാരായ 2023-24 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. www.navodaya.gov.in എന്ന വെബ്‌സൈറ്റിലൂടെ വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വെബ്‌സൈറ്റില്‍ പ്രോസ്‌പെക്ടസിനോടൊപ്പമുള്ള ഒറ്റപ്പേജ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥി അഞ്ചാം തരത്തില്‍ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാന അധ്യാപകനില്‍ നിന്നും സാക്ഷ്യപ്പെടുത്തി വാങ്ങിയതിനു ശേഷം കമ്പ്യൂട്ടറിന്റെ സഹായത്തോടെ വേണം അപേക്ഷ സമര്‍പ്പിക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍: 04862 259916, 9048798725,8848217255.