സിനിമാ നിര്‍മാണം, സ്‌കിന്‍ കെയര്‍ ബിസിനസ്, എന്നിവയ്ക്ക് പിന്നാലെ തീയേറ്റര്‍ ബിസിനസിലും ഒരു കൈ നോക്കാനിറങ്ങുകയാണ് തെന്നിന്ത്യന്‍ താരറാണിയും മലയാളിയുമായ നയന്‍താര. ചെന്നൈയിലെ അഗസ്ത്യ തീയേറ്റേഴ്‌സ് എന്ന ഏറ്റവും പഴക്കം ചെന്ന തിയേറ്ററുകളിലൊന്നാണ് നയന്‍താരയുടെ റൗഡി പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍ കമ്പനി ഏറ്റെടുത്തത്. 1967 മുതല്‍ പ്രവവര്‍ത്തിച്ചു വരുന്ന തീയേറ്ററാണിത്. എംജിആര്‍ മുതല്‍ വിജയ് വരെയുള്ള എല്ലാ തമീഴ് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളും ഇവിടെ കളിച്ചിരുന്നു.കൊറോണയോടെ വന്‍ നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് തീയേറ്റര്‍ അടച്ചു പൂട്ടുകയായിരുന്നു.
രണ്ട് സ്‌ക്രീനുകളുള്ള തീയേറ്റര്‍സമുച്ചയമായി ഇതിനെ നവീകരിക്കാനാണ് താരം പദ്ധതിയിടുന്നത്.