എന്‍ഡിടിവി ഓഹരികളില്‍ വന്‍ ഇടിവ്. അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഓഹരിയുടെ ഭൂരിഭാഗവും സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണിത്. തിങ്കളാഴ്ച അഞ്ച് ശതമാനത്തോളമാണ് ഒറ്റയടിക്ക് കമ്പനിക്ക് നഷ്ടമായത്.
ഓപ്പണ്‍ ഓഫര്‍ വഴി 32 ശതമാനം ഓഹരികളാണ് കഴിഞ്ഞ ദിവസം അദാനി സ്വന്തമാക്കിയത്. ഇതിനിടെ എന്‍ഡിടിവി സ്ഥാപക ഡയറക്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഓഹരിവിപണിയിലെ ഈ നഷ്ടം.