ഇടിപ്പരീക്ഷയിൽ വിജയം:5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടാറ്റ എസ്.യു.വികൾ

0
398

ഇന്ത്യയുടെ ഇടിപ്പരീക്ഷയായ (ക്രാഷ് ടെസ്റ്റ്) ഭാരത് എൻക്യാപിൽ വിജയിച്ച് ടാറ്റയുടെ രണ്ട് വാഹനങ്ങൾ. കഴിഞ്ഞ ഒക്ടോബറിൽ ടാറ്റ ഇന്ത്യയിൽ അവതരിപ്പിച്ച ടാറ്റ സഫാരിയും ടാറ്റ ഹാരിയറുമാണ് സുരക്ഷയ്ക്കുള്ള 5 സ്റ്റാർ റേറ്റിംഗ് നേടിയത്. കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിലും ഇരു വാഹനങ്ങളും ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി. ഗ്ലോബൽ എൻക്യാപ് ഇടിപ്പരീക്ഷയിലും ടാറ്റയുടെ ഈ വാഹനങ്ങൾ കരുത്ത് തെളിയിച്ചിരുന്നു.

ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രാഷ് ടെസ്റ്റായ ഭാരത് എന്‍ക്യാപ് (Bharat NCAP) കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഈ സംവിധാനത്തിന്റെ ആദ്യ ഇടിപ്പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. ഇന്ത്യ കൂടാതെ യു.എസ്., ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയ്ക്ക് മാത്രമാണ് നിലവിൽ സ്വന്തം പരീക്ഷണ സംവിധാനമുള്ളത്.