പകുതി സമ്പത്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്: ഇന്ത്യന്‍ യുവസംരംഭകന്‍ മാതൃകയാകുന്നു

0
257

സമ്പത്തിന്റെ പാതി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്ന് സീറോധ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത്. കാലാവസ്ഥാ വ്യതിയാനം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള നിരവധി സമ്പന്നര്‍ക്കൊപ്പം ചേര്‍ന്ന് ‘ഗിവിംഗ് പ്ലെഡ്ജി’ല്‍ ഒപ്പുവെച്ചിരിക്കുകയാണ് നിഖില്‍.
29 രാജ്യങ്ങളില്‍ നിന്നുള്ള 241 ജീവകാരുണ്യപ്രവര്‍ത്തകരാണ് ഈ വര്‍ഷം ഗിവിംഗ് പ്ലെഡ്ജില്‍ ഒപ്പിട്ടത്.
ഈ ലിസ്റ്റിലെ ഒരേ ഒരു ഇന്ത്യക്കാരനാണ് നിഖില്‍ കാമത്ത്. ഇത്തവണ ഗിവിങ് പ്ലഡ്ജില്‍ ഒപ്പിട്ട ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും 35 വയസ്സുകാരനായ നിഖില്‍ കാമത്ത് ആണ്.

‘ക്രിയാത്മകമായി ലോകത്തെ സ്വാധീനിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ദൗത്യത്തിനായി എന്റെ മൂല്യങ്ങളെയും അഭിലാഷങ്ങളെയും ഞാന്‍ ചേര്‍ത്തുവയ്ക്കുന്നു’, കാമത്ത് തന്റെ പ്രതിജ്ഞ അറിയിച്ചുകൊണ്ടുള്ള കത്തില്‍ പറഞ്ഞു.
ഫോബ്സ് ലിസ്റ്റ് അനുസരിച്ച് 110 കോടി യു.എസ് ഡോളറാണ് നിഖില്‍ കാമത്തിന്റെ ആസ്തി, നിതിന്‍ കാമത്തിന്റേത് 270 കോടി യു.എസ് ഡോളറും.