സൗജന്യമായി ഫിനാന്‍സ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാൻ അവസരമൊരുക്കി കോഴിക്കോട് എന്‍.ഐ.ടി

0
146

സംരംഭകർക്കും പ്രൊഫഷണലുകൾക്കും സൗജന്യമായി സാമ്പത്തിക മാനേജ്‌മെന്റ് പഠിക്കാൻ അവസരം. എൻഐടി കാലിക്കറ്റ് സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (എസ്ഒഎം) ആണ് ആറ് ദിവസത്തെ അഡ്വാൻസ്ഡ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം (എംഡിപി) സംഘടിപ്പിക്കുന്നത്. MSME മന്ത്രാലയത്തിന്റെ പിന്തുണയുള്ള ഈ പദ്ധതി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നവംബർ 23 മുതൽ 29 വരെയാണ് കോഴ്സ്.

ഫിനാൻസ് പ്രൊഫഷണലുകൾക്ക് ആവശ്യമായ അടിസ്ഥാന സാമ്പത്തിക പാഠങ്ങൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ് പഠനം, ഫിനാൻഷ്യൽ പ്ലാനിംഗും വിശകലനവും, സ്റ്റാർട്ടപ്പുകൾക്കായുള്ള ഫിനാൻസിംഗ് സ്ട്രാറ്റജികൾ, ചെറുകിടക്കാർക്ക് ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ, ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റ്, കമ്പനിയുടെ സാമ്പത്തിക പ്രകടനം വിശകലനം ചെയ്യുന്ന വഴികൾ, ഗവേഷകർക്കും വിശകലനം ചെയ്യുന്നവർക്കും ഉപയോഗപ്പെടുന്ന ഫിനാൻഷ്യൽ ടൂൾസ്, എക്സെൽ ഉപയോഗിച്ചുള്ള ഫിനാൻഷ്യൽ മോഡലിംഗും, ഡാറ്റ വിശകലനവും തുടങ്ങി അനവധി വിഷയങ്ങൾ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രൊഫഷണലുകൾ, എം.എസ്.എം.ഇ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, ഇ-ഫിനാൻഷ്യൽ മാനേജ്മെന്റ് സ്കില്ലുകൾ നേടാൻ ആഗ്രഹിക്കുന്നവർ, സാമ്പത്തിക ഗവേഷകർ തുടങ്ങിയവർക്ക് കോഴ്സ് ഗുണകരമാകും. താത്പര്യമുള്ളവർക്ക് nitcsoms@nitc.ac.in എന്ന സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം.