കമ്പനി ആരംഭിച്ച് അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ലോഗോയില്‍ മാറ്റം വരുത്തി നോക്കിയ. ഇതുവരെ ഉപയോഗിച്ചു പോന്ന നീല നിറം ഒഴിവാക്കി ഉപയോഗം അനുസരിച്ച് വ്യത്യസ്ത നിറങ്ങള്‍ കൊണ്ടുവരാനാണ് പദ്ധതി. നോക്കിയ ഒരു സ്മാര്‍ട്ട് ഫോണ്‍ കമ്പനി മാത്രമായിരിക്കില്ലെന്നും ഒരു ബിസിനസ് ടെക്‌നോളജി കമ്പനിയായിരിക്കുമെന്നും പുതിയ ഉടമകളായ പെക്ക ലന്‍ഡ്മാര്‍ക്ക് അറിയിച്ചു.
ഫാക്ടറി ഓട്ടോമേഷനിലേക്കുള്ള നോക്കിയയുടെ കടന്നു വരവ് മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ടെക് ഭീമന്‍മാരുമായി കൊമ്പുകോര്‍ക്കാന്‍ ഇടയാക്കും.