അനുഭവം വഴികാട്ടി: സംരംഭത്തില്‍ നിന്ന് നോമിയ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

Related Stories

ജോലി ഉപേക്ഷിച്ച ശേഷം വീട്ടില്‍ ഒതുങ്ങിക്കൂടി സമയം കളയാന്‍ കണ്ണൂര്‍ സ്വദേശിയായ നോമിയ രഞ്ജന് താത്പര്യമില്ലായിരുന്നു. അങ്ങനെയിരിക്കെ മുടികൊഴിച്ചിലിന് എന്തെങ്കിലും മരുന്ന് സജസ്റ്റ് ചെയ്യാനുണ്ടോ എന്ന സുഹൃത്തിന്റെ ചോദ്യമാണ് ഇവരുടെ ജീവിതത്തില്‍ വഴിതിരിവായത്.
രണ്ടാമത്തെ പ്രസവത്തിന് ശേഷം മുടികൊഴിച്ചിലില്‍ നിന്ന് താന്‍ എങ്ങനെ രക്ഷപ്പെട്ടു എന്ന് ചിന്തിച്ചപ്പോള്‍ സംരംഭകത്വത്തിലേക്ക് വാതില്‍ തുറന്നു. വിപണിയിലെ പല ഉത്പന്നങ്ങളും യൂട്യൂബിലെ പല പൊടിക്കൈകളും പരീക്ഷിച്ചെങ്കിലും അവസാനം നോമിയ മുടികൊഴിച്ചില്‍ പിടിച്ചു കെട്ടിയത് അമ്മയുണ്ടാക്കിയ കാച്ചിയ എണ്ണ ഉപയോഗിച്ചാണ്. ഇത് സുഹൃത്തിനും അയച്ചു കൊടുത്തു. പിന്നാലെ സുഹൃത്ത് വഴി സമാന ആവശ്യവുമായി എത്തിയ ഒമ്പത് പേര്‍ക്കും അയച്ചു കൊടുത്തു. യാതൊരു ലാഭവും അന്ന് നോക്കിയിരുന്നില്ല. പക്ഷെ ആ ഒമ്പത് പേര്‍ക്കും ഉണ്ടായ അനുഭവം അവര്‍ പങ്കുവച്ചപ്പോള്‍ ആവശ്യക്കാര്‍ ഏറിവന്നു. അങ്ങനെ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞു. നോമീസ്
ധ്രുവി ഹെര്‍ബല്‍ ഓയില്‍ എന്ന സംരംഭം പിറവിയെടുത്തു.
മൗത്ത് പബ്ലിസിറ്റിയിലൂെടയാണ് സ്ഥാപനം വളര്‍ന്നത്. േസാഷ്യല്‍ മീഡിയയില്‍ ഇത് ഉപേയാഗിച്ചവര്‍ എഴുതിയ അഭിനന്ദനങ്ങളും അനുഭവങ്ങളും ബിസിനസ്സിെന ഉന്നത തലത്തില്‍ എത്തിച്ചു.
ഒമ്പത് കസ്റ്റമേഴ്‌സുമായി തുടങ്ങിയ ബിസിനസ് ഇന്ന് ഇരുപതിനായിരത്തോളം ഉപഭോക്താക്കളുമായി മുന്നേറുന്നു. വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയ ബിസിനസിനിന്ന് കെട്ടിടങ്ങളും ഓഫീസുകളും പാക്കിങ് സെക്ഷനും ഒക്കെയുണ്ട്.
പ്രതിമാസം 25 ലക്ഷം രൂപയുടെ വരെ കച്ചവടമാണ് നടക്കുന്നത്. നാല് മെട്രിക് ടണ്ണാണ് ഉത്പാദനം. കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഉത്പന്നത്തിന് ആവശ്യക്കാര്‍ ഏറെ. മെഡിക്കല്‍ ഷോപ്പുകളിലും ആമസോണിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മികച്ച രീതിയില്‍ വില്‍പനയുള്ള ബ്രാന്‍ഡായി ധ്രുവി മാറി.
ഭര്‍ത്താവ് രഞ്ജന്‍ എല്ലാ സഹായവുമായി ഒപ്പമുള്ളതാണ് ഈ വനിതാ സംരംഭകയുടെ ഊര്‍ജവും കരുത്തും. മക്കളെ അമ്മ ശ്രദ്ധിക്കുന്നതിനാല്‍ ബിസിനസില്‍ കൂടുതല്‍ സമയം നല്‍കാന്‍ കഴിയുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories