രാജ്യത്ത് അതി സമ്പന്നർ കൂടുന്നു:അടുത്ത അഞ്ച് വർഷത്തിൽ 50 ശതമാനം വർധിക്കും

0
310

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം 50 ശതമാനം വർദ്ധിക്കുമെന്ന് റിപ്പോർട്ട്. നൈറ്റ് ഫ്രാങ്ക് വെൽത്ത് റിപ്പോർട്ട് പ്രകാരം 2028 ആകുമ്പോഴേക്കും സമ്പന്നരുടെ എണ്ണം നിലവിലെ 12,263 ൽ നിന്ന് 19,908 ആയി ഉയരും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അതീവ സമ്പന്നരുടെ എണ്ണം  ഇത്രയധികം ഉയരാൻ പോകുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ.

2023-ൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ 6.1 ശതമാനം വർദ്ധനവാണ് ഉണ്ടായത്. രാജ്യത്തെ 90 ശതമാനം അൾട്രാ ഹൈ നെറ്റ് വർത്ത് വ്യക്തികളും ഈ വർഷവും തങ്ങളുടെ സമ്പത്തിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത്  249 കോടി രൂപ ആസ്തിയുള്ള ആളുകൾ ആണ് അൾട്രാ ഹൈ നെറ്റ് ആസ്തിയുള്ള വ്യക്തികളുടെ വിഭാഗത്തിൽപ്പെടുന്നത്. ഇവരിൽ 32 ശതമാനം പേരും തങ്ങളുടെ ഭൂരിഭാഗം സമ്പത്തും റിയൽ എസ്റ്റേറ്റിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 

സമ്പന്നരായ ഇന്ത്യക്കാർ തങ്ങളുടെ  സമ്പത്തിന്റെ 17 ശതമാനം ആഡംബര ഉത്പ്പന്നങ്ങൾക്കായി ചെലവഴിക്കുന്നതായും റിപ്പോർട്ട് പറയുന്നു. ആഡംബര വാച്ചുകൾ വാങ്ങുന്നതിലാണ്  ഇവർക്ക് ഏറ്റവും താൽപര്യം. പുരാവസ്തുക്കളും ആഭരണങ്ങളും വാങ്ങുന്നതിലും സമ്പന്നർ പണം ചെലവഴിക്കുന്നുണ്ട്.