ഇടുക്കി ജില്ലയില്‍ ഓണകാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ മിന്നല്‍ പരിശോധന നടത്തും. കൃത്യമായി മുദ്രപതിപ്പിക്കാത്ത, രേഖകള്‍ സൂക്ഷിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിയ്ക്കുക, പായ്ക്കര്‍ രജിസ്ട്രേഷന്‍ ഇല്ലാതെ ഉല്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് വില്പന നടത്തുക, പായ്ക്കറ്റുകളില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തിയ വിലയില്‍ കൂടുതല്‍ ഈടാക്കുക, അളവിലും തൂക്കത്തിലും കൃത്രിമം നടത്തുക, അമിത വില ഈടാക്കുക തുടങ്ങി ഉപഭോക്താക്കളെ വഞ്ചിക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കാന്‍ തൊടുപുഴ മിനി സിവില്‍സ്റ്റേഷനിലെ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്.
പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ അറിയിക്കാം. ഫോണ്‍ നമ്പറുകള്‍-ജില്ലാ കണ്‍ട്രോള്‍ റൂം: 04862 222638, 8281698052, 8281698057. തൊടുപുഴ : 8281698053, ദേവികുളം :8281698055, പീരുമേട് :8281698056, ഉടുമ്പന്‍ചോല: 8281698054, ഇടുക്കി : 9400064084, ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍: