ഗെയിമുകളുടെ ഫലം പ്രവചിച്ചുകൊണ്ടുള്ള വാതുവയ്പ്പുകള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികളെ അനുവദിക്കില്ലെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച പറഞ്ഞു.
എല്ലാ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികളും നിയമങ്ങള്‍ക്കനുസൃതമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കുന്ന സെല്‍ഫ് റെഗുലേറ്ററി ബോഡിയില്‍ രജിസ്റ്റര്‍ ചെയ്യണം.
ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയ്ക്കും അതിന്റെ നവീകരണത്തിനും വേണ്ടിയാണ് പുതിയ ചട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്കായുള്ള കരട് നിയമം മന്ത്രാലയം പ്രസിദ്ധീകരിക്കുകയും ജനുവരി 17നകം ഇതില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്ത മാസം ആദ്യത്തോടെ നിയമം അന്തിമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.