ഓണ്‍ലൈന്‍ ഗെയിമിങ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയുടെ ജിഎസ്ടി നിരക്ക് 28 ശതമാനമായി ഉയര്‍ത്തിയേക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വിഷയത്തില്‍ നിയമോപദേശം തേടുമെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ അറിയിച്ചു. അതേസമയം, ഗെയിമിങ്ങിനുള്ള നികുതി 18 ശതമാനമായി നിലനിര്‍ത്തണമെന്നാണ് ഗെയിമിങ് മേഖലയിലുള്ളവരുടെ ആവശ്യം.