അഗ്രോപാര്‍ക്കിന്റെ നേത്യത്വത്തില്‍ നാനോ-മൈക്രോ ചെറുകിട സംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന മിഷിനറികളുടെ പ്രദര്‍ശനവും ഡെമോണ്സ്ട്രേഷന്സും ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 31 ശനിയാഴ്ച 2 മണി മുതലാകും എക്സ്പോ.
‘കേരളം സംരംഭക സൗഹൃദം’ സൗജന്യ വെബിനാര്‍ സീരിസിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ മെഷിനറി എക്സ്പോ സംഘടിപ്പിക്കുന്നത്.
കുറഞ്ഞ മുതല്‍മുടക്കില്‍ ചെറിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വീടുകളില്‍ സ്ഥാപിക്കാന്‍ കഴിയുന്ന നാനോ സംരംഭങ്ങളുടെ പരിധിയില്‍ വരുന്ന യന്ത്രങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍ക്ക് ഉതകുന്ന യന്ത്രങ്ങള്‍ എന്നിവ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാറും പ്രദര്‍ശനവും സംഘടിപ്പിക്കുന്നത്. ഭക്ഷ്യസംസ്കരണം, ചെറുകിട വ്യവസായം, കാര്‍ഷിക മൂല്യവര്‍ദ്ധനവ്, ഓയില്‍ & കെമിക്കല്‍സ്, ഫില്ലിംഗ് & പാക്കേജിംഗ് തുടങ്ങി വിവിധ മേഖലകളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളെ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തും.
zoom മീറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാകും ശില്പശാലയും പ്രദര്‍ശനവും സംഘടിപ്പിക്കുക.
Join Zoom Meeting Link
https://us02web.zoom.us/j/81824469752?pwd=V1hZa0FBOTBidzh5alF3Q2pNdWJUdz09
Meeting ID: 818 2446 9752
Passcode: 1234
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Ph :0485-2999990, 2242310, 2242410, 9446713767