ഐഫോൺ 15 സമ്മാനമായി നല്കുന്നില്ല: ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി തപാൽ വകുപ്പ്

0
722

തപാൽ വകുപ്പ് ഐഫോൺ 15 സമ്മാനമായി നലകുന്നെന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ഓൺലൈൻ തട്ടിപ്പാണെന്ന് തപാൽ വകുപ്പിന്റെ മുന്നറിയിപ്പ്. തപാൽ വകുപ്പിന്റെ ലോഗോ ഉപയോഗിച്ചുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. അനൗദ്യോഗിക പോർട്ടലുകൾ വഴിയോ ലിങ്കുകളിലൂടെയോ ഇന്ത്യ പോസ്റ്റ് സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല.

നവരാത്രി സമ്മാനങ്ങളെന്ന പേരിൽ തട്ടിപ്പുകാർ സന്ദേശങ്ങൾ അയച്ച് ആളുകളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും പണം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്. ഓൺലൈൻ പ്രവർത്തനങ്ങളും ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗവും വർദ്ധിക്കുന്നതിനാൽ, സ്ഥിരീകരിക്കാത്ത ലിങ്കുകളിൽ ക്ലിക്കുചെയ്യുമ്പോൾ ഉപയോക്താക്കൾ ജാഗ്രത പാലിക്കണം.