ഓണ്‍ലൈന്‍ തട്ടിപ്പ്: 65 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വിലക്കി വാട്‌സാപ്പ്

0
76

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഗണ്യമായി ഉയര്‍ന്നതോടെ മെയ് മാസം ഇന്ത്യക്കാരുടെ 65 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിച്ച് വാട്‌സാപ്പ്.
ദിവസവും പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാട്‌സാപ്പ് മെസേജുകള്‍ വഴിയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പ്രധാനമായും ആളുകളെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ലക്ഷങ്ങളാണ് പലരില്‍ നിന്നും ഇവര്‍ തട്ടിയെടുക്കുന്നത്. ഇതിന് തടയിടുന്നതിനും വാട്‌സാപ്പ് കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമാണ് വ്യാജന്മാരുടെ അക്കൗണ്ടുകള്‍ കൂട്ടത്തോടെ പൂട്ടിച്ചത്. അടുത്തിടെ പുറത്തിറക്കിയ പ്രതിമാസ സുരക്ഷാ റിപ്പോര്‍ട്ടിലാണ് കമ്പനി 65 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ പൂട്ടിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്.