ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ കയറിയിറങ്ങേണ്ട ഇനിയെല്ലാം വാട്‌സാപ്പ് ബിസിനസില്‍

Related Stories

ബിസിനസുകള്‍ തിരയാനും അവരുമായി ചാറ്റ് ചെയ്യാനും ഉല്പന്നങ്ങള്‍ വാങ്ങാനുമുള്ള ഓപ്ഷനുമായി വാട്‌സാപ്പ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് വെബ്‌സൈറ്റുകള്‍ കയറിയിറങ്ങുന്നതിന് പകരം വാട്്‌സാപ്പിലെ ഈ സേവനം ഉപയോഗപ്പെടുത്തി നേരിട്ട് ഷോപ്പിങ് നടത്താം.
വാട്ട്സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായാണ് ഈ പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. വാട്‌സാപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ഉപയോഗിച്ച് ബിസിനസുകള്‍ ബ്രൗസ് ചെയ്യാം. നിലവില്‍ ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ, മെക്‌സിക്കോ, യുകെ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സേവനം ലഭിക്കുക.
വിവിധ പേയ്‌മെന്റ് പങ്കാളികളുടെ സഹകരണത്തോടെയാണ് അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പറുകള്‍ കോണ്‍ടാക്റ്റുകളില്‍ സേവ് ചെയ്യുന്നതിനും ബിസിനസ്സ് വെബ്സൈറ്റുകളിലൂടെ വിശദാംശങ്ങള്‍ തിരയുന്നതിനും പകരം മെസേജിംഗ് ആപ്പ് ഉപയോഗിച്ച് ബിസിനസ്സുകളെ എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ കഴിയുമെന്നാണ് വാട്‌സാപ്പ് പറയുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച ജിയോമാര്‍ട്ടിന്റെ ഷോപ്പിംഗ് അനുഭവം സമാന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫീച്ചര്‍ സുരക്ഷിതവും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമാണ്. കൂടാതെ, ആളുകള്‍ക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഉപയോഗിച്ച് ചാറ്റില്‍ നിന്ന് തന്നെ സുരക്ഷിതമായ പേയ്മെന്റ് നടത്താനും കഴിയും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories