എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന് ഒപെക് രാജ്യങ്ങള്‍: ഇന്ധന വില ഉയര്‍ന്നേക്കും

0
508

എണ്ണ ഉത്പാദനം ഗണ്യമായി കുറയ്ക്കാനൊരുങ്ങി ഒപെക് രാജ്യങ്ങള്‍. ദിവസം രണ്ട് മില്യണ്‍ ബാരലായി ഉത്പാദനം നിജപ്പെടുത്തുമെന്ന് ഒപെക് രാജ്യങ്ങള്‍ അറിയിച്ചു. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഉത്പാദനം കുറയ്ക്കലാണിത്. ആഗോള എണ്ണ ആവശ്യകതയുടെ 2 ശതമാനമാണ് കുറയ്ക്കാനൊരുങ്ങുന്നത്. വാര്‍ത്ത പുറത്ത് വന്ന് തൊട്ടുപിന്നാലെ ആഗോള വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില ഒരു ശതമാനം ഉയര്‍ന്ന് ബാരലിന് 92 ഡോളറിലെത്തി. നവംബര്‍ മുതല്‍ ഉത്പാദനം കുറയ്ക്കുമെന്നാണ് വിവരം. ഇത് ഇന്ധന വില വര്‍ധനവിനും കാരണമാകും.