കുഞ്ചാക്കോ ബോബന്- അരവിന്ദ് സ്വാമി ചിത്രം ഒറ്റ് സെപ്റ്റംബര്‍ രണ്ടിന് തീയേറ്ററുകളിലേക്ക്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുന്നത്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് റിലീസ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്.
ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എസ്. സഞ്ജീവാണ്.
തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
ജാക്കി ഷ്റോഫും പ്രധാന വേഷത്തില്‍ എത്തുന്നു. ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം, ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്