കെഎസ്‌ഐഡിസി, വനിതാ സംരംഭകര്‍ക്ക് നല്‍കുന്ന വി മിഷന്‍ കേരള വായ്പ പദ്ധതിയുടെ പരമാവധി തുക അമ്പത് ലക്ഷമായി ഉയര്‍ത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അറിയിച്ചു. അഞ്ച് ശതമാനം പലിശ നിരക്കില്‍ 25 ലക്ഷമായിരുന്നു മുന്‍പ് നല്‍കി വന്നിരുന്നത്. ഇതാണ് അമ്പത് ലക്ഷമായി ഉയര്‍ത്തിയാതായി മന്ത്രി വനിതാ സംരംഭക സംഗമത്തില്‍ പ്രഖ്യാപിച്ചത്. ആറ് മാസത്തെ മോറട്ടോറിയം ഒരു വര്‍ഷമായി ഉയര്‍ത്തും. വനിതാ സഹകരണ സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം നല്‍കുമെന്നും മന്ത്രി അറിയിച്ചു.