ക്യാമ്പസ് വ്യവസായ പാർക്ക്‌: വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് മാര്‍ക്ക് നൽകുന്നത് പരിഗണനയിൽ

0
307

ക്യാമ്പസ് വ്യവസായ പാര്‍ക്കില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന എൻജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് മാര്‍ക്ക് നല്‍കാൻ കഴിയുമോ എന്ന കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നു മന്ത്രി പി. രാജീവ്.
അഞ്ച് ഏക്കറില്‍ കൂടുതല്‍ സ്ഥലമുള്ള കോളജുകള്‍ക്കു ക്യാമ്പസ് വ്യവസായ പാര്‍ക്ക് തുടങ്ങാൻ അനുമതി നല്‍കും.
ക്യാമ്പസ് വ്യവസായ പാര്‍ക്ക് തുടങ്ങാൻ എംജി സര്‍വകലാശാലയും 38 എൻജിനിയറിംഗ് കോളജുകളും താത്പര്യം അറിയിച്ചിട്ടുണ്ട്.
പൂര്‍വ വിദ്യാര്‍ഥികളുടെ സംരംഭങ്ങള്‍ക്ക് മുൻഗണ നല്‍കും. മറ്റുള്ള സംരംഭകര്‍ക്കും അവസരമുണ്ടാകും. വിദ്യാര്‍ഥികള്‍ക്കു പാര്‍ട്ടൈം തൊഴിലും നല്‍കും.
പരമ്പരാഗത വ്യവസായങ്ങള്‍ കാലത്തിനനുസരിച്ചു പരിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്, മന്ത്രി പറഞ്ഞു.