സംസ്ഥാനത്തെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനകമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനതലത്തില്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കും. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കയറ്റുമതിക്കായി കൊമേഴ്‌സ് മിഷന്‍ ശക്തിപ്പെടുത്തും. വിമാനത്താവളങ്ങളോട് ചേര്‍ന്ന് കയറ്റുമതി ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കും സംഭരണത്തിനുമുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.