ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും പെയ്ഡ് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി മെറ്റ.
ഒഫീഷ്യല്‍ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ സെലിബ്രിറ്റികള്‍ക്ക് മെറ്റ നല്‍കുന്ന അടയാളമാണ് ബ്ലൂ ടിക്ക്. ഇനി മുതല്‍ പണം നല്‍കി വരിക്കാരാവുന്ന പ്രായപൂര്‍ത്തായായ ആര്‍ക്കും ബ്ലൂ ടിക്ക് സ്വന്തമാക്കാം. വെബ് പതിപ്പിന് 11.99 ഡോളറും മൊബൈലില്‍ 14.99 ഡോളറും ആണ് മെറ്റ ഈടാക്കുക. ആന്‍ഡ്രോയിഡിലും ആപ്പിള്‍ ഒഎസിലും കമ്മീഷന്‍ നല്‍കേണ്ടതിനാലാണ് മൊബൈല്‍ പതിപ്പിന് ഉയര്‍ന്ന തുക. നേരത്തെ ട്വിറ്റര്‍ 8 ഡോളര്‍ ഈടാക്കി ബ്ലൂടിക്ക് വെരിഫിക്കേഷന്‍ അവതരിപ്പിച്ചിരുന്നു.
ഈ ആഴ്ച ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ തുടങ്ങുന്ന സേവനം താമസിയാതെ മറ്റ് രാജ്യങ്ങളിലേക്കും എത്തും.
കൂടുതല്‍ റീച്ച്, പ്രത്യേക കസ്റ്റമര്‍കെയര്‍ സൗകര്യം, വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള സംരംക്ഷണം, മാസം 100 സൗജന്യ സ്റ്റാര്‍സ് ഉള്‍പ്പടെയുള്ളവയും ബ്ലൂടിക്ക് വരിക്കാര്‍ക്ക് മെറ്റ നല്‍കും. ക്രിയേറ്റര്‍മാര്‍ക്ക് ടിപ്പ് നല്‍കാനായി മെറ്റ അവതരിപ്പിച്ച ഡിജിറ്റല്‍ കറന്‍സിയാണ് സ്റ്റാര്‍. 18 വയസ് തികഞ്ഞവര്‍ക്ക് ഗവണ്‍മെന്റ് ഐഡി കാര്‍ഡ് ഉപയോഗിച്ച് ബ്ലൂടിക്ക് നേടാം. അതേ സമയം ബിസിനസ് അക്കൗണ്ടുകള്‍ക്ക് ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കില്ല.