പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്

0
261

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസില്‍ സംവരണ വിഭാഗത്തില്‍ സീറ്റ് ഒഴിവ്. എസ്‌സി- 4, എസ്ടി- 2, എസ്ജിസി-2(single girl child) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഒന്നാം ക്ലാസ്സില്‍ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസ് ആയിരിക്കും. രണ്ടാം ക്ലാസ് മുതല്‍ മുകളിലോട്ടുള്ള ക്ലാസുകളിലും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ 26/06/2023ന് മുന്‍പായി വിദ്യാലയ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 04862-232205, 9495800741, 9446132843 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.