രാജ്യത്തെ മുഴുവന്‍ പഞ്ചായത്തുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വരുമാന ശേഖരണത്തിനും ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കുന്നു. സ്വാതന്ത്ര്യ ദിനം മുതലാകും ഇതു നിലവില്‍ വരികയെന്ന് കേന്ദ്രം അറിയിച്ചു. പഞ്ചായത്തി രാജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച കത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പഞ്ചായത്തുകളിലെ യുപിഐ സേവനങ്ങളുടെ പ്രഖ്യാപനവും ഉദ്ഘാടനവും നിര്‍വഹിക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറഞ്ഞു.
അതേസമയം, രാജ്യത്തെ 98 ശതമാനം പഞ്ചയാത്തുകളും ഇതിനകം യുപിഐ അടിസ്ഥാനമാക്കിയുള്ള പണമിടപാടുകള്‍ ആരംഭിച്ചു കഴിഞ്ഞു.