ജീത്തു ജോസഫിന്റെ സംവിധാത്തിലെത്തിയ മോഹന്‍ലാല്‍ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം കൊറിയന്‍ ഭാഷയിലും ഒരുങ്ങുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്. പാരസൈറ്റ് എന്ന ലോകപ്രശസ്ത ചിത്രത്തിലൂടെ സുപരിചിതനായ സോങ് കാങ് ഹോയാണ് നായകന്‍. ആദ്യ രണ്ടു ഭാഗങ്ങളും റീമേക്ക് ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദൃശ്യം ഹിന്ദി നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസും കൊറിയയിലെ ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.