പാസ്‌വേഡ് കൂടാതെയും ഇനി മുതല്‍ ഗൂഗിളില്‍ ലോഗിന്‍ ചെയ്യാം. ഇതിനായി പാസ്‌കീ എന്ന പുതിയ സംവിധാനം നിലവില്‍ കൊണ്ടുവന്നിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിള്‍. സ്ഥിരമായി ഉപയോഗിക്കുന്ന സ്വന്തം ഉപകരണങ്ങളിലേ പാസ്‌കീ പ്രവര്‍ത്തിക്കൂ. അതുകൊണ്ടു തന്നെ ഇതു ചോര്‍ത്തുക അസാധ്യമാണ്.
g.co/passkeys എന്ന ലിങ്ക് ഉപയോഗിച്ചും ഗൂഗിള്‍ അക്കൗണ്ടിലെ സെക്യൂരിറ്റി ഓപ്ഷന്‍ വഴിയും പാസ്‌കീ തെരഞ്ഞെടുക്കാം. ഉപയോഗിക്കുന്ന ഉപകരണത്തിലേക്ക് പാസ് കീ ജനറേറ്റും ചെയ്യാം. പിന്നീട് എപ്പോള്‍ ലോഗ്ഔട്ട് ചെയ്താലും പാസ്‌വേഡിന്റെ സഹായമില്ലാതെ തന്നെ ഗൂഗിളില്‍ ലോഗിന്‍ ചെയ്യാം. അതും സ്‌ക്രീന്‍ ലോക്കിന്റെ സഹായത്തോടെ.