അഞ്ച് മരുന്നുകളുടെ ഉത്പാദനം നിര്‍ത്താന്‍ പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ദിവ്യാ ഫാര്‍മസിക്ക് നിര്‍ദേശം. ബിപിഗ്രിറ്റ്,മധുഗ്രിറ്റ്,തൈറോഗ്രിറ്റ്,ലിപിഡോം, ഐഹ്രിറ്റ് എന്നിവയുടെ നിര്‍മാണ വിവരങ്ങള്‍ അറിയിക്കാനാണ് ബാബ രാംദേവിന്‍റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഉത്തരാഖണ്ഡ് ആയുര്‍വേദ യുനാനി ലൈസന്‍സിങ് അതോറിറ്റിയുടേതാണ് നിര്‍ദേശം. മരുന്നുകളുടെ ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചു.
നിര്‍മാണ വിവരങ്ങള്‍ അതോറിറ്റി അംഗീകരിച്ചാല്‍ ഇവയുടെ ഉത്പാദനം തുടരാം.