ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരികെയെത്തുന്ന ചിത്രം ‘പത്താന്‍’ അഡ്വാന്‍സ് ബുക്കിങ്ങില്‍ അമ്പത് കോടി പിന്നിട്ടതായി റിപ്പോര്‍ട്ട്.
ഷാരൂഖിനൊപ്പം ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും എത്തുന്ന ആക്ഷന്‍-ത്രില്ലര്‍ മണിക്കൂറുകള്‍ ഇനിയും ബാക്കി നില്‍ക്കവെയാണ് അണിയറ പ്രവര്‍ത്തകര്‍ അഡ്വാന്‍സ് ബുക്കിങ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്റെ ടിക്കറ്റുകള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും റെക്കോര്‍ഡ് അഡ്വാന്‍സ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ബുക്കിംഗ് ഓപ്പണായതിന്റെ ആദ്യ ദിവസം തന്നെ 23 കോടിയിലധികം രൂപയുടെ ടിക്കറ്റുകള്‍ ആണ് വിറ്റത്. രണ്ടാം ദിവസം 13.3 കോടി രൂപയുടെയും മറ്റ് ദിവസങ്ങളിലായി 13.9 കോടി രൂപയുടെയും ടിക്കറ്റുകള്‍ വിറ്റു. മൊത്തം പ്രീ-സെയില്‍സ് 50 കോടിയിലധികം വരുമെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നില്‍ക്കിന്റെ കണക്ക്.
ജനുവരി ഇരുപതിനാണ് പ്രീബുക്കിങ് ആരംഭിച്ചത്. ആദ്യ വാരം തന്നെ ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിക്കുമെന്നും അനലിസ്റ്റുകള്‍ പ്രവചിക്കുന്നു.