ഗ്രാമങ്ങളിലെയും അർദ്ധ നഗരങ്ങളിലെയും സ്ത്രീകൾക്ക് കൂടുതൽ വരുമാനം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുമായി ഫിൻടെക് കമ്പനിയായ പേ നിയർബൈ. സ്ത്രീകൾക്ക് സുസ്ഥിരമായ സ്വയം തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള സംവിധാനമാണ് ഡിജിറ്റൽ നാരി എന്ന പദ്ധതി. സ്ത്രീകൾക്കായി പണം പിൻവലിക്കൽ, ബാങ്ക് അക്കൗണ്ട് തുറക്കൽ, പണം കൈമാറ്റം, റീചാർജ്, ഇൻഷുറൻസ്, വായ്‌പ, ഇ-കൊമേഴ്‌സ് തുടങ്ങിയ വിവിധ സാമ്പത്തിക, ഡിജിറ്റൽ സേവനങ്ങൾ ഡിജിറ്റൽ നാരി സുഗമമാക്കും.
കേന്ദ്ര സർക്കാരിന്റെ ‘ലാഖ്‌പതി ദീദി’ സംരംഭത്തിൻ്റെ ഭാഗമായാണ് ഈ പദ്ധതി. സ്ത്രീ ബിസിനസ്സ് ഉടമകളെയും അവിവാഹിതരായ സ്ത്രീകളെയും സാക്ഷരതാ വെല്ലുവിളി നേരിടുന്ന സ്ത്രീകളെയും അവരുടെ സാമ്പത്തിക ക്ഷേമവും സ്വാശ്രയത്വവും വർധിപ്പിച്ചുകൊണ്ട് സുസ്ഥിരമായ ഉപജീവന അവസരങ്ങൾ ഉണ്ടാക്കാൻ സഹായിക്കുക എന്നതാണ് ലാഖ്‌പതി ദീദിയുടെ ലക്ഷ്യം.