ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് പേടിഎം പേമെന്റ് പ്രൊട്ടെക്ട് പുറത്തിറക്കാന്‍ കമ്പനി. വാലറ്റുകള്‍ വഴിയും യുപിഐ വഴിയുമുള്ള ഇടപാടുകള്‍ ഇന്‍ഷ്വര്‍ ചെയ്യാനുള്ള സംവിധാനമാണിത്. എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷ്വറന്‍സുമായി ചേര്‍ന്നാണിത് അവതരിപ്പിക്കുന്നത്.
പ്രതിവര്‍ഷം വെറും മുപ്പത് രൂപ മാത്രമായിരിക്കും ചെലവ് വരിക.
പതിനായിരം രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് പരിരക്ഷ ലഭിക്കുക. ഒരു ലക്ഷം വരെ വ്യാജന്മാര്‍ തട്ടിയെടുത്താല്‍ പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ പേടിഎം ആസൂത്രണം ചെയ്യുന്നുണ്ട്.