ഓഹരി വിപണിയിൽ തകർന്നടിഞ്ഞ് പേടിഎം:17,000 കോടിയുടെ ഇടിവ്

0
170

ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് പേടിഎം. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്തണമെന്ന ആർബിഐയുടെ ആവശ്യം കമ്പനിയുടെ വിപണി മൂലധനത്തെ സാരമായി ബാധിച്ചു. 2 ബില്യൺ ഡോളർ, അതായത് 17,000 കോടി രൂപയുടെ ഇടിവാണ് പേടിഎം നേരിട്ടത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെൻ്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിൻ്റെ അക്കൗണ്ടുകളിലോ ജനപ്രിയ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ ആർബിഐ ആവശ്യപ്പെട്ടത്. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങൾ എടുക്കാനോ ക്രെഡിറ്റ് ഇടപാടുകൾ നടത്താനോ യുപിഐ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങൾ ചെയ്യാനോ കഴിയില്ലെന്ന് ആർബിഐ അറിയിച്ചു.