2022ല്‍ ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഫിനാന്‍സ് ആപ്പ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഫിന്‍ടെക് കമ്പനികളായ ഫോണ്‍ പേയും പേടിഎമ്മും. 2022 ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫിനാന്‍സ് ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഇന്ത്യ പ്രകടമായ ആധിപത്യം പുലര്‍ത്തി.
ഡാറ്റാ ഐയുടെ വാര്‍ഷിക സ്റ്റേറ്റ് ഓഫ് മൊബൈല്‍ റിപ്പോര്‍ട്ട് പ്രകാരം
ബജാജ് ഫിന്‍സെര്‍വ്, യോനോ എസ്ബിഐ എന്നീ ഇന്ത്യന്‍ ആപ്പുകളും ആഗോള ടോപ് ടെണ്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. അതേസമയം, ഇന്ത്യയില്‍ വലിയ ഉപഭോക്തൃ അടിത്തറയുള്ള ഗൂഗിള്‍ പേ ആഗോളതലത്തില്‍ ഫോണ്‍പേയ്ക്കും പേടിഎമ്മിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്.
ഇന്ത്യയുടെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കണക്കിലെടുക്കുമ്‌ബോള്‍, ഹോംഗ്രൗണ്‍ ഫിനാന്‍സ് ആപ്പുകള്‍ ആഗോള ഡൗണ്‍ലോഡുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതില്‍ അതിശയിക്കാനില്ല.