ശീതള പാനീയ ഭീമന്മാരായ പെപ്സിയും കൊക്കകോളയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റുന്നു.
പെപ്സിക്കൊപ്പം ടെസ്ലയും കോളയ്ക്കൊപ്പം റെനോള്ട്ടുമാണ് പങ്കാളികളാകുന്നത്. പുതിയ ഇലക്ട്രിക് ട്രക്കുകളില്‍ കോള ഇതിനോടകം ബെല്‍ജിയത്തില്‍ ചരക്ക് നീക്കം ആരംഭിച്ചു കഴിഞ്ഞു. അതേസമയം, പെപ്സി ഗിസ്മോച്ചിനയിലെ മെഗാചാര്ജിങ് സ്റ്റേഷന് നിര്‍മാണത്തിലാണ്. ഡെലിവറി വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാകത്തിന് പ്രത്യേകം നിര്‍മിച്ചിരിക്കുന്നതാണ് റെനോള്‍ട്ടിന്റെ ട്രക്കുകള്‍.
ടെസ്ല സെമിയുടെ ആദ്യ ക്ലൈന്റായ പെപ്സിക്ക് ഈ വര്‍ഷം തന്നെ 15 ട്രക്കുകളെങ്കിലും ടെസ്ല കൈമാറും.