പുതിയ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ പെരുവന്താനം ഗ്രാമ പഞ്ചായത്തില്‍ കൂണ്‍കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു.
വ്യവസായ വകുപ്പും, പെരുവന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് കൂണ്‍കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രദേശിക തലത്തില്‍ ഏറ്റവും കുടുതല്‍ കൃഷി ചെയ്ത് വിജയിപ്പിച്ച അമലഗിരി നിവാസിയായ തോമസ് മറ്റപ്പള്ളിയാണ് ക്ലാസ് നയിച്ചത്. പഞ്ചായത്തിന്റെ പല ഭാഗത്തു നിന്നുമായി നിരവധി പേര്‍ പങ്കെടുത്തു. പെരുവന്താനം കൃഷി വകുപ്പ് ഒദ്യോഗസ്ഥര്‍ ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പൊന്നമ്മ എ.എസ് ,വ്യവസായ വകുപ്പ് ഇന്റ്റേണ്‍ ജെസ്ലിന്‍, ജല്‍ ജീവന്‍ കോര്‍ഡിനേറ്റര്‍ ആല്‍ബിന്‍ ജെയിംസ് ജോസഫ്, യൂത്ത് കോര്‍ഡിനേറ്റര്‍ മനു വേഴമ്പത്തോട്ടം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.