വരും ദിവസങ്ങളില്‍ ഇന്ധനവില മൂന്ന് രൂപയോളം കുറഞ്ഞേക്കുമെന്ന് സൂചന.
കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികളോട് ഇന്ധനവില കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ വില കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍, 2022ല്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നിന്നപ്പോഴും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ഇക്കാരണത്താല്‍ വില കുറയ്ക്കാതെ തുടരുമോ എന്നും സംശയമുണ്ട്.