ഇടുക്കി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമത്തില്‍ ‘കുട്ടിയും കിടാവും’ ഫോട്ടോ മത്സരത്തിന് ക്ഷീരകര്‍ഷകരില്‍ നിന്നും ഫോട്ടോകള്‍ ക്ഷണിച്ചു. കുട്ടിയും കിടാവും എന്ന വിഷയത്തെ ആസ്പദമാക്കിയെടുത്ത ഫോട്ടോകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കു. ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലോ ഡി.എസ്.എല്‍.ആര് കാമറയിലോ എടുക്കാം. എഡിറ്റ് ചെയ്ത ഫോട്ടോകള്‍ പരിഗണിക്കില്ല. ത്രങ്ങള്‍ മുമ്പ് പ്രസിദ്ധീകരിച്ചവയോ മത്സരത്തിന് അയച്ചവയോ ആയിരിക്കരുത്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം അയക്കാം. ഫോട്ടോ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 30 അഞ്ച് മണി. ഫോട്ടോ അയക്കേണ്ട ഇ-മെയില്‍ വിലാസം: dairyddtdpa@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8075481741