ലോകം ഇന്ന് ഇന്ത്യയെയും ഇവിടുത്തെ വ്യവസായങ്ങളെയുമാണ് ഉറ്റുനോക്കുന്നതെന്നും അതുകൊണ്ട് തന്നെ ഈ അവസരം ഉപയോഗപ്പെടുത്തി രാജ്യത്തുനിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിലാകണം വ്യവസായികളും സംരംഭകരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. ഇന്ന് യൂറോപ്യന്‍ ഫ്രീട്രേഡ് അസോസിയേഷനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏറെ ആവേശത്തോടെയാണ് ഇവര്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് എത്തുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമടക്കം ഇന്ത്യയുമായി വാണിജ്യ ഇടപാടുകള്‍ക്ക് തയാറെടുക്കുകയാണ്.
ആഭരണ, രത്‌ന വ്യാപാരികളാണ് രാജ്യത്ത് നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നതെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.