കേരളത്തിലെ പ്ലാന്റേഷന് മേഖലയില്‍ ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് പ്ലാന്റേഷന് ഡയറക്ടറേറ്റ്. പ്ലാന്റേഷന് ടൂറിസം രൂപകല്‍പ്പന മുന്‍നിര്‍ത്തി വിശദ പദ്ധതിക്ക് രൂപം നല്കാന് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ ആലോചന നടത്തി. പ്ലാന്റേഷന് ടൂറിസത്തിന്റെ പുനര്‍ രൂപകല്‍പ്പന, ഉത്തരവാദിത്വ ടൂറിസത്തിനുള്ള സാധ്യതകള്‍ എന്നീ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.
പ്ലാന്റേഷന് മേഖലയ്ക്കായി 160 ലക്ഷം രൂപയുടെ വിവിധ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷത്തെ പ്ലാനില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ഇവയ്ക്ക് ഉടന്‍തന്നെ അംഗീകാരം നല്‍കും. ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുവാന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സാധ്യതകള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍ നിന്ന് കൊണ്ട് പ്ലാന്റേഷന് മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.