ഈടാക്കിയ പിഴയും പ്ലാസ്റ്റിക്കും തിരികെ നല്‍കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

Related Stories

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ തങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പിഴയും കടകളില്‍ നിന്ന് പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളും തിരികെ നല്‍കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത്.
പ്ലാസ്റ്റിക് നിരോധിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഇന്നലെ കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യാപാരികളില്‍ നിന്ന് പിടിച്ചെടുത്ത പ്ലാസ്റ്റിക്കും പിഴത്തുകയും തിരിച്ചുനല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് ആവശ്യപ്പെട്ടത്. ജിഎസ്ടി അടച്ച് നിയമപരമായി കടകളില്‍ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ് പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത്. വന്‍ തുക പിഴയും പിരിച്ചെടുത്തൂ. ഇത് എത്രയും വേഗം മടക്കി നല്‍കണമെന്നാണ് ആവശ്യം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories