60 ജിഎസ്എമ്മില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.
ജസ്റ്റിസ് എന്‍ നഗരേഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പ്ലാസ്റ്റിക് വേസ്റ്റ് ചട്ടപ്രകാരം, കേന്ദ്രത്തിനാണ് നിരോധനത്തിനുള്ള പൂര്‍ണ അധികാരം. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ഈ നിരോധന നടപടിക്കെതിരെ വ്യാപാരികളില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.