പിഎം കിസാന്‍ പദ്ധതി വഴി ജനങ്ങളിലേക്ക് എത്തിച്ചത് 2.2 ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. പിഎം കിസാന്‍, പിഎം ഫസല്‍ ഭീമ തുടങ്ങിയ പദ്ധതികള്‍ കാര്‍ഷിക രംഗത്തിന് വലിയ പിന്തുണയായെന്നും മന്ത്രി പറഞ്ഞു.
അതേസമയം, 2023-24 വര്‍ഷം 6000 കോടി രൂപയാകും പിഎം കിസാന്‍ വേണ്ടി വിനിയോഗിക്കുക എന്നും മന്ത്രി വ്യക്തമാക്കി. ഇത് 2022-23 ലെ 68000 കോടിയേക്കാള്‍ 13.33 ശതമാനം കുറവാണ്. യോഗ്യരല്ലാത്ത ഗുണഭോക്താക്കളുടെ എണ്ണം കുറച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയര്‍ത്തുമെന്നും യുവ കര്‍ഷകരെ പ്രോത്സാഹിക്കാന്‍ പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.