ശമ്പളത്തോടുകൂടി ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കാം:പുതിയ പദ്ധതി പ്രഖ്യാപിച്ച് പോർച്ചുഗൽ

0
528

വിദേശ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ പഠനകാലയളവിൽ തന്നെ ശമ്പള ബോണസ് നേടാവുന്ന പദ്ധതി പ്രഖ്യാപിച്ച് പോർച്ചുഗീസ് സർക്കാർ. സെപ്റ്റംബറിൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയിരുന്നു. ഡിസംബർ 28ന് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ഈ ഓർഡിനൻസിൽ ശമ്പള ബോണസുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.


ഈ നിയമ വ്യവസ്ഥകൾ പാലിക്കുന്ന ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അവരുടെ ബാച്ച്‌ലേഴ്‌സ് ഡിഗ്രിയുടെ ഓരോ വർഷത്തിനും 697 യൂറോ (ഏകദേശം 63,300 രൂപ) വാർഷിക ശമ്പള ബോണസും ബിരുദാനന്തര ബിരുദത്തിന്റെ ഓരോ വർഷത്തിനും 1,500 യൂറോയും (1.36 ലക്ഷം രൂപ) ലഭിക്കും.
2023ൽ പോർച്ചുഗീസ് സർവകലാശാലയിൽ നിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ 35 വയസ്സിന് താഴെയുള്ളവർക്ക് ഈ ശമ്പള ബോണസ് ലഭിക്കും.

2023ന് മുമ്പ് അക്കാദമിക് ബിരുദം നേടിയവർക്കും പുതിയ ശമ്പള ബോണസ് സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും. കാറ്റഗറി എ (ആശ്രിത ജോലി), കാറ്റഗറി ബി (സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ) എന്നിവയ്ക്ക് കീഴിലുള്ളവർക്കും ഇതുവഴി പ്രത്യേക പിന്തുണ നൽകുമെന്ന് സർക്കാർ അറിയിച്ചു.