പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം കൊറോണ പേപ്പേഴ്സില്‍ ഷെയിന്‍ നിഗം നായകന്. സിനിമയുടെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്ശന് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ന്നാ താന്‍ കേസ് കൊട് നായിക ഗായത്രി ശങ്കറാണ് ഷെയിന്‍ നിഗത്തിന്റെ നായികയായി എത്തുന്നത്.
ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്, മണിയന് പിള്ള രാജു, ജെയ്സ് ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍.എം ബാദുഷയാണ്.