ലോകം ആരാധിക്കുന്ന വ്യവസായി:
രത്തന്‍ ടാറ്റയ്ക്ക് ഇന്ന് 85ാം പിറന്നാള്‍

Related Stories

രാജ്യം കണ്ട മികച്ച വ്യവസായികളിലൊരാള്‍, ലോകം ആരാധനയോടെ ഉറ്റുനോക്കുന്ന മനുഷ്യസ്‌നേഹി, രത്തന്‍ നേവല്‍ ടാറ്റയ്ക്ക് ഇന്ന് 85ാം പിറന്നാള്‍. ചുറ്റിലും ശത്രുക്കളുള്ളവരാണ് വ്യവസായികള്‍. എന്നാല്‍ ഒരാളെ പോലും പിണക്കാത്ത, ശത്രുക്കളേ ഇല്ലാത്ത വ്യവസായി എന്നാണ് രത്തന്‍ ടാറ്റയെന്ന മഹത് വ്യക്തിത്വത്തെ പലരും വിശേഷിപ്പിക്കാറുള്ളത്. ടാറ്റ സണ്‍സിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും മുന്‍ ചെയര്‍മാനായിരുന്ന അദ്ദേഹം കമ്പനിയുടെ പല വിപ്ലവകരമായ ചുവടുവയ്പുകള്‍ക്കും ചുക്കാന്‍ പിടിച്ചു.
1998ല്‍ ടാറ്റയുടെ ആദ്യ പാസഞ്ചര്‍ കാറായ ടാറ്റ ഇന്‍ഡിക്കയില്‍ തുടങ്ങുന്നു ആ വിജയ ഗാഥ. വെറും രണ്ടും വര്‍ഷം കൊണ്ടാണ് പാസഞ്ചര്‍ കാറുകളില്‍ ടാറ്റ ഇന്‍ഡിക്ക ഒന്നാമതെത്തുന്നതും.
2004ല്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടപ്പോഴും തലപ്പത്ത് രത്തന്‍ ഉണ്ടായിരുന്നു.
2008ല്‍ സാധാരണക്കാര്‍ക്കും കുടുംബത്തോടെ സഞ്ചരിക്കാന്‍ ഒരു കാര്‍, അതും വെറും ഒരു ലക്ഷം രൂപയ്ക്ക് സാധ്യമാക്കി നാനോയിലൂടെ അദ്ദേഹം. മറ്റാര്‍ക്കും സാധിക്കാത്തതും രത്തന്‍ ടാറ്റയ്ക്ക് സാധ്യമായി.
ഒരു ഘട്ടത്തില്‍ ചില കാരണങ്ങള്‍ കൊണ്ട് കാര്‍ നിര്‍മാണം പൂര്‍ണമായും അവസാനിപ്പിക്കാന്‍ രത്തന്‍ ടാറ്റയും സംഘവും ആലോചിച്ചിരുന്നു. അങ്ങനെ അമേരിക്കന്‍ വാഹന ഭീമന്മാരായ ഫോര്‍ഡിനെ സമീപിച്ചു. എന്നാല്‍, ഫോര്‍ഡാകട്ടെ അന്ന് അദ്ദേഹത്തെ പരിഹസിച്ച് തിരിച്ചയച്ചു. ടാറ്റ കാര്‍ വിപണിയിലേക്കെ ഇറങ്ങാന്‍ പാടില്ലായിരുന്നു എന്നു പറഞ്ഞ് അവഹേളിച്ചു. കാലം കടന്നു പോയി 2008ല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഫോര്‍ഡിനെ കരകയറ്റുവാന്‍ രത്തന്‍ ടാറ്റ തന്നെ വേണ്ടി വന്നു. ഫോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ടാറ്റ ഏറ്റെടുത്തു.
സമൂഹമാധ്യമങ്ങളില്‍ ഇന്നും ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന വ്യവസായിയാണ് രത്തന്‍ ടാറ്റ. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴും
സ്റ്റാര്‍ട്ടപ്പുകളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു വ്യവസായി രാജ്യത്ത് തന്നെ ഉണ്ടാകില്ല എന്നു വേണം പറയാന്‍. അതുകൊണ്ടു തന്നെ യുവ തലമുറയ്ക്ക് പോലും ഏറ്റവും പ്രിയപ്പെട്ട ബിസിനസുകാരനാണ് അദ്ദേഹം ഇന്നും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories