ടാറ്റ ഗ്രൂപ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍.കെ കൃഷ്ണകുമാറിന് യാത്രാ മൊഴിയേകി രത്തന്‍ ടാറ്റ.
‘പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആര്‍.കെ. കൃഷ്ണകുമാറിന്റെ വിയോഗത്തില്‍ തനിക്കുണ്ടായ ആഴത്തിലുള്ള നഷ്ടബോധം വാക്കുകള്‍ക്ക് വിവരിക്കാനാവില്ല. ടാറ്റ ഗ്രൂപ്പിനുള്ളിലും വ്യക്തിപരമായും ഞങ്ങള്‍ പങ്കിട്ട സൗഹൃദം എന്നും സ്നേഹത്തോടെ ഓര്‍ക്കും,’ രത്തന്‍ ടാറ്റ പറഞ്ഞു.
ടാറ്റ ഗ്രൂപ്പിന്റെയും ട്രസ്റ്റിന്റെയും വിശ്വസ്തനായ ജീവനക്കാരനായിരുന്നു അദ്ദേഹം. കമ്പനി എന്നും അദ്ദേഹത്തെ ഓര്‍ക്കുമെന്നും രത്തന്‍ ടാറ്റ കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷം മുംബൈയിലെ മറൈന്‍ ലൈനിലുള്ള ചന്ദന്‍വാടി ശ്മശാനത്തിലാകും ആര്‍.കെയുടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.