തുടര്‍ച്ചയായ രണ്ടാം ദിനവും റേഷൻ വിതരണം തടസപ്പെട്ടു . ഇ-പോസ് മെഷീൻ അപ്ഡേറ്റ് ചെയ്യുന്നതിലേ തകരാറാണ് സേവനം തടസപ്പെട്ടതിന് കാരണം. രാവിലെ മുതല്‍ റേഷൻ കടകളില്‍ എത്തിയ ഉപഭോക്താക്കള്‍ നിരാശയോടെ മടങ്ങി.
ഇ-പോസ് മെഷീനിലെ ആപ്ലിക്കേഷനില്‍ കഴിഞ്ഞ ദിവസം പുതിയ അപ്ഡേറ്റ് എത്തിയിരുന്നു. എന്നാല്‍, സംസ്ഥാനത്തെ 14,172 റേഷൻ കടകളില്‍ 11000 റേഷൻ കടകള്‍ മാത്രമാണ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്തത്. ബാക്കി റേഷൻ കടകള്‍ക്ക് ഇത് അപ്ഡേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഇതോടെയാണ് തുടര്‍ച്ചയായി റേഷൻ വിതരണം തടസപ്പെട്ടത്. സമാനമായ രീതിയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ റേഷൻ വിതരണം തടസപ്പെട്ടിരുന്നു.