സര്‍ക്കാര്‍ റേഷന്‍ കമ്മീഷന്‍ പൂര്‍ണമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് റേഷന്‍കട വ്യാപാരികള്‍. ഇടത് അനുകൂല സംഘടനകളടക്കം കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസത്തെ തുകയുടെ 49 ശതമാനം മാത്രമേ നല്‍കാനാവൂ എന്ന് അറിയിച്ച സര്‍ക്കാര്‍ ബാക്കി തുക എന്ന് നല്‍കുമെന്നു പോലും വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് എകെആര്‍ഡിഡിഎ, കെഎസ്ആര്‍ആര്‍ഡിഎ, കെആര്‍യുഎഫ് (സിഐടിയു), കെആര്‍യുഎഫ് (എഐടിയുസി), എന്നീ സംഘടന നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്ന് കടയടപ്പ് സമരം തുടങ്ങാന്‍ തീരുമാനിച്ചത്.
പൊതു വിപണിയില്‍ അരിവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ റേഷന്‍ കടകള്‍ കൂടി അടച്ചാല്‍ ജനങ്ങള്‍ ദുരിതത്തിലാകും. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.